അഫ്ഗാന്‍ പ്രീമിയര്‍ ലീഗിനു പുതിയ സ്പോണ്‍സര്‍

Sports Correspondent

സാമ്പത്തിക പരാധീനതകളില്‍ ബുദ്ധിമുട്ടുകയായിരുന്ന അഫ്ഗാനിസ്ഥാന്‍ ഫുട്ബോള്‍ ലീഗ് ആയ അഫ്ഗാന്‍ പ്രീമിയര്‍ ലീഗിനു പിന്തുണയായി പുതിയ സ്പോണ്‍സര്‍ എത്തി. റെഹ്മാനി ഫൗണ്ടേഷനാണ് ലീഗിനു സാമ്പത്തിക പിന്തുണ നല്‍കിയിരിക്കുന്നത്. വിചാരിച്ച രീതിയില്‍ ടൂര്‍ണ്ണമെന്റ് മുന്നോട്ട് പോകുവാനുള്ള എല്ലാ സഹായങ്ങളും അഫ്ഗാന്‍ പ്രീമിയര്‍ ലീഗ് സംഘാടകര്‍ക്ക് റെഹ്മാനി ഫൗണ്ടേഷന്‍ തലവന്‍ അജ്മല്‍ റെഹ്മാനി അറിയിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് സാമ്പത്തിക പരാധീനതകള്‍ കാരണം ലീഗ് നിര്‍ത്തേണ്ടി വരുന്ന സാഹചര്യാണ് ഈ വര്‍ഷമുള്ളതെന്ന് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ അറിയിച്ചത്. ഓഗസ്റ്റില്‍ 2018 പതിപ്പ് മാറ്റുന്നുവെന്നും 2019ല്‍ മാത്രമേ ഇനി ടൂര്‍ണ്ണമെന്റ് നടത്തുകയുള്ളുവെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ് പതിവിനു വിപരീതമായി മൂന്ന് ആഴ്ച മാത്രമാണുണ്ടാകുകയെന്നും സംഘാടകര്‍ അറിയിച്ചു. പൊതുവേ 2 മാസമാണ് അഫ്ഗാന്‍ പ്രീമിയര്‍ ലീഗിന്റെ ദൈര്‍ഘ്യം.