എ എഫ് സി കപ്പ്, മാസിയക്ക് എതിരെ ആദ്യ പകുതിയിൽ ഗോകുലം സമനിലയിൽ

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മാസിയയെ നേരിടുന്ന ഗോകുലം കേരള ആദ്യ പകുതിക്ക് പിരിയുമ്പോ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഗോകുലത്തിനോ മാസിയക്കോ ആയില്ല. എ ടി കെ മോഹൻ ബഗാനെതിരെ കണ്ട വേഗതയാർന്ന നീക്കങ്ങൾ ഇന്ന് ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് ആദ്യ പകുതിയിൽ വന്നില്ല.20220521 210730

ലൂകയെയും ഫ്ലച്ചറെയും ആദ്യ പകുതയിൽ നിശ്ബ്ദരാക്കി നിർത്താൻ മാസിയക്ക് ആയി. മാസിയ സെറ്റ് പീസിലൂടെയും മറ്റും ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അതും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയിൽ ഗോകുലം കൂടതൽ അറ്റാക്ക് നടത്തി രണ്ടാം വിജയം സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കാം.