എ എഫ് സി കപ്പ്, ആദ്യ പകുതിയിൽ എ ടി കെ മോഹൻ ബഗാനെ തളച്ച് ഗോകുലം കേരള

എ എഫ് സി കപ്പിൽ അരങ്ങേറ്റം നടത്തുന്ന ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ന് ഐ എസ് എൽ ക്ലബായ മോഹൻ ബഗാനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോകുലം കേരള മോഹൻ ബഗാനെ ഗോൾ രഹിത സമനിലയിൽ നിർത്തുകയാണ്‌. മത്സരത്തിൽ മോഹൻ ബഗാൻ ആദ്യ പകുതിയിൽ കൂടുതൽ അറ്റാക്ക് നടത്തിയത് എങ്കിലും ഗോകുലം ഡിഫൻസ് മറികടക്കാൻ കൊൽക്കത്തൻ ടീമിന് ആയില്ല.20220518 171716

സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്ന മുൻ തൂക്കം മോഹൻ ബഗാന് ഉണ്ടെങ്കിലും അത് കളത്തിൽ കാര്യമായി കണ്ടില്ല. ആദ്യ പകുതിയിൽ എമിൽ ബെന്നിയുടെ ഒരു ഷോട്ടായിരുന്നു ഗോകുലത്തിന് കിട്ടിയ ആദ്യ മികച്ച അവസരം. എമിലിന്റെ ഷോട്ട് ഗോൾ ബാറിന് തൊട്ടു മുകളിലൂടെയാണ് പുറത്ത് പോയത്‌.

മത്സരത്തിനിടയിൽ ലൂകയെ ഫൗൾ ചെയ്യുന്നതിനിടയിൽ മോഹൻ ബഗാൻ താരം തിരിക്ക് പരിക്കേൽക്കുക ഉണ്ടായി. ഗുരുതരമായ പരുക്ക് ആയതിനാൽ പെട്ടെന്ന് തന്നെ തിരിയെ കളത്തിൽ നിന്ന് മാറ്റി. ആദ്യ പകുതിയിൽ അമിനോ നയിക്കുന്ന ഗോകുലം ഡിഫൻസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.