എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ആദ്യമായി കളിക്കുന്ന ഐ എസ് എൽ ക്ലബായി മാറാൻ ഒരുങ്ങുകയാണ് എഫ് സി ഗോവ ഇപ്പോൾ. ഐ എസ് എല്ലിൽ ഗോവയ്‌ക്ക് നേരിടാൻ ഉണ്ടായിരുന്നത് എല്ലാം സമാനമായ ടീമുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ ലഭിക്കാൻ പോകുന്നത് തങ്ങളെക്കാൾ ശക്തമായ ടീമുകളെ ആകും എന്നും അത് നല്ലതാണ് എന്നും എഫ് സി ഗോവ ക്യാപ്റ്റൻ പറഞ്ഞു. ഏപ്രിൽ 14ന് ആണ് എഫ് സി ഗോവയുടെ ആദ്യ ഗ്രൂപ്പ് മത്സരം. താൻ ലാലിഗയിൽ വലിയ ടീമുകൾക്ക് എതിരെ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ വലിയ എതിരാളികൾ നൽകുന്ന ചെറിയ അവസരങ്ങൾ വരെ മുതലെടുക്കേണ്ടതുണ്ട് എന്നും ബേഡിയ പറഞ്ഞു.
എതിരാളികൾ തങ്ങളെക്കാൾ കരുതരായാലും അവർക്ക് മത്സരങ്ങൾ കടുപ്പമാക്കി മാറ്റേണ്ടത് തങ്ങളുടെ ആവശ്യമാണ്. സ്ഥിരം കളിക്കുന്ന ശൈലികളിൽ നിന്ന് ഗോവ ഇതിനായി മാറേണ്ടി വരും എന്നും ബേദിയ പറഞ്ഞു. ഗോവയിലാണ് കളി നടക്കുന്നത് എന്നത് ഗോവയ്‌ക്ക് മുൻതൂക്കം ആണെന്നും എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ല എന്നും ബേദിയ പറഞ്ഞു. അൽ റയാൻ ആണ് ഗോവയുടെ ആദ്യ എതിരാളികൾ.