സന്തോഷ വാർത്ത!! AFC ചാമ്പ്യൻസ് ലീഗിനും കേരളം വേദിയാകും!!

Newsroom

മലയാളി ഫുട്ബോൾ ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് വരുന്നത്. സൂപ്പർ കപ്പിനൊപ്പം AFC ചാമ്പ്യൻസ് ലീഗും കേരളത്തിലേക്ക് എത്തുന്നു‌. ജംഷഡ്പൂർ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരത്തിന് കേരളം വേദിയാകും എന്ന് ഉറപ്പായി. ഏപ്രിൽ 4 ന് നടക്കുന്ന മത്സരം കോഴിക്കോട് വെച്ചോ മഞ്ചേരിയിൽ വെച്ചോ ആകും നടക്കുക.

കേരള 23 03 14 20 51 55 374

AFC ചാമ്പ്യൻസ് ലീഗ് ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബ് ഫുട്ബോൾ പോരാട്ടമാണ്. എ എഫ് സി അവരുടെ കലണ്ടറിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതിനാൽ ആണ് ഇങ്ങനെ ഒരു പ്ലേ ഓഫ് മത്സരം നടത്തേണ്ടി വരുന്നത്. ജംഷഡ്പൂർ എഫ്‌സി കഴിഞ്ഞ ഐ എസ് എൽ ഷീൽഡ് ജേതാക്കളും മുംബൈ സിറ്റി എഫ്‌സി ഈ സീസണിലെ ഐ എസ് എൽ ഷീൽഡ് ജേതാക്കളുമാണ്.

ഈ മത്സരം വിജയിക്കുന്നവർ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറും. അടുത്ത മാസം തന്നെ കേരളം ഹീറോ സൂപ്പർ കപ്പിനും വേദിയാകുന്നുണ്ട്.