ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് അറിയാൻ ദിവസങ്ങൾ മാത്രം, സൗദിയിലെ വൻ ക്ലബുകൾ ഇന്ത്യയിലേക്ക് എത്തുമോ!?

Newsroom

Picsart 23 08 21 10 40 09 384
Download the Fanport app now!
Appstore Badge
Google Play Badge 1

AFC ചാമ്പ്യൻസ് ലീഗ് 2023/24 സീസൺ ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് ഓഗസ്റ്റ് 24 ന് വൈകുന്നേരം 4 മണിക്ക് ക്വാലാലംപൂരിലെ AFC ഹൗസിൽ നടക്കാൻ ഇരിക്കുകയാണ്‌. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മുംബൈ സിറ്റിയാണ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. സൗദിയിലെ വൻ ക്ലബ്ബുകൾ ഉള്ള വെസ്റ്റ് സോണിൾ ആണിൽ മുംബൈ സിറ്റി. അതുകൊണ്ട് തന്നെ മുംബൈ സിറ്റിയുടെ ഗ്രൂപ്പിൽ ബെൻസീമ കളിക്കുന്ന അൽ ഇത്തിഹാദ്, റൊണാൾഡോ കളിക്കുന്ന അൽ നസർ, നെയ്മർ കളിക്കുന്ന അൽ ഹിലാൽ പോലുള്ള ക്ലബുകളിൽ ഒന്ന് വരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത് കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ആകും.

ചാമ്പ്യൻസ് ലീഗ് 23 08 20 15 01 11 470

AFC ക്ലബ് മത്സരങ്ങൾ പുതിയ കലണ്ടർ രീതിയിൽ നടക്കുന്ന ആദ്യ സീസണാകും ഇത്. ഇത്തവനാ സെപ്റ്റംബർ 2023 മുതൽ മെയ് 2024 വരെ ആകും ചാമ്പ്യൻസ് ലീഗ് സീസൺ നടക്കുക. നാല് പേരടങ്ങുന്ന 10 ഗ്രൂപ്പുകളായി ടീമുകൾ ഏറ്റുമുട്ടും. വെസ്റ്റ് സോണിൽ നിന്നുള്ള ടീമുകൾ എ മുതൽ ഇ വരെയുള്ള ഗ്രൂപ്പുകളിൽ ആകും ഉണ്ടാവുക. ഈസ്റ്റ് സോണിലെ ടീമുകൾ എഫ് മുതൽ ജെ വരെയുള്ള ഗ്രൂപ്പുകളിലാണ് ഇടം പിടിക്കുക.

Picsart 23 08 19 01 24 53 642

പങ്കെടുക്കുന്ന 40 ടീമുകളിൽ, 32 മത്സരാർത്ഥികളുടെ ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി എട്ട് സ്ലോട്ടുകൾ പ്ലേ ഓഫ് ഘട്ടം കഴിഞ്ഞ് തീരുമാനിക്കപ്പെടും.

വെസ്റ്റ് സോണിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ എസ്‌എഫ്‌സി, അൽ ഇത്തിഹാദ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള അൽ ഐൻ എഫ്‌സി, ഖത്തറിന്റെ അൽ സാദ് എന്നിവരും കാണും.

AFC ചാമ്പ്യൻസ് ലീഗ്™ 2023/24 ഗ്രൂപ്പ് സ്റ്റേജ് ഡ്രോയിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്കുള്ള പോട്ടുകൾ ഇവയാണ്:

West Zone
Pot 1: Al Ittihad (KSA), Persepolis FC (IRN), Al Sadd SC (QAT), Pakhtakor (UZB), Al Hilal SFC (KSA)

Pot 2: Sepahan SC (IRN), Al Duhail SC (QAT), FC Nasaf (UZB), Al Fayha FC (KSA), Nassaji Mazandaran FC (IRN)

Pot 3: Al Faisaly (JOR), FC Istiklol (TJK), Air Force Club (IRQ), Ahal FC (TKM), Mumbai City FC (IND)

Pot 4: Al Ain FC (UAE), Al Nassr (KSA)/Shabab Al Ahli (UAE), Tractor FC (IRN/Sharjah FC (UAE), Al Arabi SC (QAT)/AGMK FC (UZB), Al Wakrah SC (QAT)/Navbahor (UZB)

East Zone
Pot 1: Ulsan Hyundai FC (KOR), Yokohama F. Marinos (JPN), Wuhan Three Towns FC (CHN), Buriram United (THA), Jeonbuk Hyundai Motors FC (KOR)

Pot 2: Ventforet Kofu (JPN), Shandong Taishan FC (CHN), Bangkok United (THA), Pohang Steelers (KOR), Kawasaki Frontale (JPN)

Pot 3: Hanoi FC (VIE), Kaya FC-Iloilo (PHI), Johor Darul Ta’zim (MAS), Melbourne City FC (AUS), Lion City Sailors (SGP)

Pot 4: Kitchee SC (HKG), Incheon United FC (KOR)/Haiphong FC (VIE), Urawa Red Diamonds (JPN)/Lee Man (HKG), Zhejiang FC (CHN)/Port FC (THA), Shanghai Port FC (CHN)/BG Pathum United (THA)