ആദ്യ വനിതാ ബാലൻ ദി ഓർ നേടിയ താരത്തിന് പുരസ്കാര വേദിയിൽ അപമാനം

- Advertisement -

മികച്ച വനിതാ താരത്തിനുള്ള ചരിത്രത്തിലെ ആദ്യ ബാലൻ ദി ഓർ നേടിയ അദ ഹെഗെർബെർഗിന് പുരസ്കാര വേദിയിൽ തന്നെ അപമാനം. ഇന്നലെ പുരസ്കാരൻ നേടിയ വേദിയിൽ വെച്ച് അവതാരകൻ ആൺ ലൈംഗിക ചുവയീടെ സംസാരിച്ച് വിവാദത്തിൽ പെട്ടത്. ലിയോണിന്റെ സ്ട്രൈക്കർ ആയ അദ അവാർഡ് വാങ്ങാനായി സ്റ്റേജിൽ എത്തിയപ്പൊൾ താരത്തിനോട് ‘Twerk’ ചെയ്യാൻ അവതാരകൻ ആവശ്യപ്പെടുകയായിരുന്നു.

ചോദ്യത്തിൽ അത്ഭുതപ്പെട്ട അദ ഉടൻ താരം ആവശ്യം നിരസിക്കുകയും വേദി വിടുകയും ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി ഒരു വനിതാ ഫുട്ബോൾ താരം മാറുന്ന വേദിയിൽ ഇങ്ങനെയൊരു ചോദ്യം അനാവശ്യമായി എന്ന് ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തുന്നു. വനിതാ ഫുട്ബോൾ താരങ്ങളെ ഇപ്പോഴും ഫുട്ബോൾ താരങ്ങളായി കണക്കാക്കാൻ ചിലർക്ക് ആവുന്നില്ല എന്നതു ഇത് വ്യക്തമാക്കുന്നു.

22കാരിയായ നോർവ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ കാഴ്ചവെച്ച അസാമാന്യ പ്രകടനത്തിനാണ് ബാലൻ ദി ഓർ നേടിയത്. 47 ഗോളുകളാണ് സീസണിൽ മൊത്തമായി അദ നേടിയത്. ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ഇരട്ട കിരീടത്തിലും അദയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Advertisement