2006 മുതൽ ആദ്യ മൂന്നിൽ ഉണ്ടായിരുന്ന മെസ്സി ബാലൻ ദി ഓറിൽ ഇത്തവണ അഞ്ചാമത്

- Advertisement -

ഇന്നലെ പ്രഖ്യാപിച്ച ഈ വർഷത്തെ ബാലൻ ദി ഓർ പ്രഖ്യാപനത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് അഞ്ചാം സ്ഥാനം മാത്രം. 2006 മുതൽ ബാലൻ ദി ഓറിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ ഉണ്ടായിരുന്ന മെസ്സി ആദ്യമായാണ് ഇത്ര പിറകിൽ ആകുന്നത്. അഞ്ചു തവണ ബാലൻ ദി ഓർ നേടിയിട്ടുള്ള മെസ്സിക്ക് കഴിഞ്ഞ സീസൺ അത്ര മോശമായിരുന്നില്ല. യൂറോപ്പിൽ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ മെസ്സി ആയിരുന്നു.

2009, 2010, 2011, 2012, 2015 എന്നീ വർഷങ്ങളിലാണ് മെസ്സി ബാലൻ ദി ഓർ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. വോട്ടെടുപ്പിലൂടെയാണ് ബാലൻ ദി ഓർ പുരസ്കാര വിജയികളെ തീരുമാനിക്കുന്നത്. മെസ്സിക്ക് മുന്നിലായി എമ്പപ്പെ ആണ് നാലാം സ്ഥാനത്ത് എത്തിയത്. ഗ്രീസ്മെൻ മൂന്ന്, റൊണാൾഡോ രണ്ട് എന്നീ സ്ഥാനങ്ങളിലും എത്തി.

നേരത്തെ പ്രഖ്യാപിച്ച ഫിഫ ബെസ്റ്റിന്റെ ആദ്യ മൂന്നിലും ലയണൽ മെസ്സി എത്തിയിരുന്നില്ല.

Advertisement