ആരോൺ ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിച്ചു

മുൻ ഇംഗ്ലണ്ട് താരം ആരോൺ ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിച്ചു. 35 മത്തെ വയസ്സിൽ ആണ് നിലവിൽ ബേർൺലിക്ക് ആയി കളിക്കുന്ന ലെനൻ ഫുട്‌ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.

പ്രീമിയർ ലീഗിൽ വെറും 16 മത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച താരം ടോട്ടനം ഹോട്സ്പറിൽ 10 കൊല്ലം കളിച്ച താരം അവർക്ക് ആയി 364 മത്സരങ്ങളിൽ ഇറങ്ങി. എവർട്ടൺ, ലീഡ്സ് യുണൈറ്റഡ്, ബേർൺലി എന്നിവർക്ക് ആയി കളിച്ച താരം ഇംഗ്ലണ്ടിനും ആയി ബൂട്ട് കെട്ടിയിട്ടുണ്ട്.