ആശിഖിന് പിന്തുണയുമായി ഇഗോർ സ്റ്റിമാച്, വലിയ ടീമുകൾക്ക് എതിരെ കളിക്കുന്നത് അല്ല ഇപ്പോൾ പ്രധാനം എന്ന് ഇന്ത്യൻ കോച്ച്

Newsroom

കേരളത്തിൽ കായിക മേഖലക്ക് ഇപ്പോൾ ആവശ്യം അടിസ്ഥാന സൗകര്യങ്ങൾ ആണെന്നും അർജന്റീനക്കെതിരെ കളിക്കുക അല്ല എന്നും ആശിഖ് കുരുണിയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശിഖിന് പിന്തുണയുമായി ഇപ്പോൾ ഇന്ത്യൻ പരിശീലകൻ സ്റ്റിമാചും വന്നിരിക്കുകയാണ്. ആശിഖ് പറഞ്ഞത് ശരിയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വഴിയാണ് ഇപ്പോൾ ഫുട്ബോൾ മെച്ചപ്പെടുക എന്നും വലിയ രാജ്യങ്ങൾക്ക് എതിരെ കളിച്ചത് കൊണ്ടല്ല എന്നും ഇൻസ്റ്റഗ്രാമിൽ സ്റ്റിമാച് പറഞ്ഞു.

ആശി 23 07 06 16 58 24 971

ടീം മെച്ചപ്പെട്ടാൽ ഭാവിയിൽ സ്വാഭാവികമായി വലിയ ടീമുകൾക്ക് എതിരെ കളിക്കാൻ ആകും എന്നും സ്റ്റിമാച് പറയുന്നു. IFTWCയുടെ പേജിലാണ് ഇന്ത്യൻ പരിശീലകൻ ഈ കമന്റ് പോസ്റ്റ് ചെയ്തത്.

കേരള സർക്കാർ ഫുട്ബോളിന്റെ വളർച്ചയാണ് ആഗ്രഹിക്കുന്നത് എങ്കിൽ അർജന്റീനയെ കൊണ്ടുവരിക അല്ല ചെയ്യേണ്ടത് ആദ്യം ഇവിടെ ഫുട്ബോൾ താരങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുക ആണ് ചെയ്യേണ്ടത് എന്ന് ആയിരുന്നു ഇന്ത്യൻ താരം ആശിഖ് കുരുണിയൻ പറഞ്ഞത്.

‘കേരളത്തിൽ ഇപ്പോൾ പ്രാക്ടീസ് ചെയ്യാൻ ഒരു ഗ്രൗണ്ടില്ല. ഒരുപാട് ഐ.എസ്.എൽ കളിക്കാർ മലപ്പുറത്ത് ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫ് വാടകയ്ക്ക് എടുത്ത് ആണ് ഞാൻ അടക്കമുള്ള താരങ്ങൾ പരിശീലനം നടത്തുന്നത്. അവിടെ ക്രോസിംഗോ ഷൂട്ടിങോ ഒന്നും പരിശീലിക്കാൻ ആകില്ല” ആശിഖ് പറയുന്നു.

മലപ്പുറത്ത് ആകെ ഉള്ളത് രണ്ട് നല്ല സ്റ്റേഡിയങ്ങളാണ്, മഞ്ചേരിയും കോട്ടപ്പടിയും, ഇവ രണ്ടും ടൂർണമന്റിനല്ലാതെ തുറക്കില്ല. എന്നും ആശിഖ് ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ പരിശീലകൻ തന്നോട് ഓഫ് സീസണിൽ നടത്താൻ പറഞ്ഞിരുന്ന പരിശീലനങ്ങൾ ഗ്രൗണ്ട് ഇല്ലാത്തത് കൊണ്ട് തനിക്ക് നടത്താൻ ആയിരുന്നില്ല എന്നും ആശിഖ് പറഞ്ഞു.