എഴുന്നൂറാൻ!! 700 ക്ലബ് ഗോളുകൾ കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

വിവ റൊണാൾഡോ ചാന്റ്സുകൾ വീണ്ടും മുഴങ്ങി. അവസാന ആഴ്ചകളിൽ ഗോൾ കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് എവർട്ടണ് എതിരെ ഒരു ഇടം കാലൻ ഫിനിഷോട് 700 ക്ലബ് കരിയർ ഗോളുകൾ എന്ന നാഴികക്കല്ല് മറികടന്നു. ഇന്ന് എവർട്ടണ് എതിരെ ആദ്യ ഇലവനിൽ സബ്ബായി എത്തിയ റൊണാൾഡോ 44ആം മിനുട്ടിൽ ആണ് ഗോൾ കണ്ടെത്തിയത്. റൊണാൾഡോയുടെ ഈ സീസണിലെ രണ്ടാം ഗോൾ മാത്രമായിരുന്നു ഇത്‌.

700 കരിയർ ഗോളുകളിൽ 450 എണ്ണവും റയൽ മാഡ്രിഡിനു വേണ്ടി ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 144 ഗോളുകൾ, യുവന്റസിനായി 101 ഗോളുകൾ, സ്പോർടിങിനായി 5 ഗോളുകൾ എന്നതാണ് റൊണാൾഡോയുടെ ബാക്കി ഗോളുകൾ.

റൊണാൾഡോ 001859

റൊണാൾഡോയുടെ ഗോളുകൾ:

450 – Real Madrid
144 – Manchester United
101 – Juventus
5 – Sporting CP