ഫുട്ബോളിൽ ഇനി എന്നും 5 സബ്സ്റ്റിട്യൂഷൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിൽ അഞ്ച് പകരക്കാരെ ഇറക്കുന്നത് സ്ഥിരമാക്കാൻ ഫിഫ തീരുമാനിച്ചു. ഖത്തർ ലോകകപ്പിൽ ഉൾപ്പെടെ അഞ്ച് സബ് ഒരോ ടീമിനും ഉപയോഗിക്കാൻ ആകും. കൊറോണ മഹാമാരിക്ക് ശേഷം ആയിരുന്നു 3 പകരക്കാരൻ എന്നത് മാറി 5 എന്നാക്കിയത്. പ്രീമിയർ ലീഗ് പോലെ ചില ലീഗുകൾ 3 സബ്ബിലേക്ക് തിരികെ പോയി എങ്കിലും ഇനി ഫുട്ബോളിൽ എപ്പോഴും 5 സബ്ബുകൾ ഉണ്ടാകും.

മുഴുവൻ ഫുട്ബോൾ സമൂഹത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ചതിനാൽ ആണ് 5 സബ് തുടരുന്നത് ർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

അഞ്ച് പകരക്കാരെ സ്ഥിരമാക്കുന്നതിനൊപ്പം, ടീമുകൾക്ക് ഇപ്പോൾ ഒരു ടീം ഷീറ്റിൽ 12-ന് പകരം 15 പകരക്കാരെ ഉൾപ്പെടുത്താമെന്ന് IFAB പറഞ്ഞു.