സബ്ജൂനിയർ ഫുട്ബോൾ; തിരുവനന്തപുരത്തിനും തൃശ്ശൂരിനും വിജയം

Newsroom

39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂരിനും തിരുവനന്തപുരത്തിനും വിജയം. ഇന്ന് രാവിലെ കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ കോട്ടയത്തെ ആണ് തോൽപ്പിച്ചത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ വിജയം. തുടക്കത്തിൽ കോട്ടയം ആൺ ലീഡ് എടുത്തത് എങ്കിലും പിന്നീട് തുടരെ ഗോളുകൾ നേടി തൃശ്ശൂർ തിരിച്ചുവരികയായിരുന്നു. തൃശ്ശൂരിനു വേണ്ടി നിരഞ്ജൻ ഇരട്ട ഗോളുകൾ നേടി.നിധിൻ, നവനീത് എന്നിവരും തൃശ്ശൂരിനായി ഇന്ന് സ്കോർ ചെയ്തു.

ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ കണ്ണൂരിനെ തിരുവനന്തപുരം തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ജോമോൻ തിരുവനന്തപുരത്തിനായി ഇരട്ട ഗോളുകൾ നേടി. എബിൻ, സാനു എന്നിവരാണ് മറ്റു സ്കോറേഴ്സ്.