ലോകകപ്പിന്റെ നൂറാം വാർഷികത്തിൽ ലോകകപ്പ് നടത്താൻ ലാറ്റിനമേരിക്കൻ സഖ്യം, അർജന്റീന അടക്കം നാലു രാജ്യങ്ങൾ രംഗത്ത്

Newsroom

Picsart 23 02 08 12 04 37 266
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ആരംഭിച്ചതിന്റെ 100-ാം വാർഷികം ആയ 2030 ലോകകപ്പ് ലാറ്റിനമേരിക്കയിൽ വെച്ച് നടത്താനായി 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ നാലു ലാറ്റിനമേരിക്കർ രാജ്യങ്ങൾ ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു. ഉറുഗ്വേ, അർജന്റീന, ചിലി, പരാഗ്വേ എന്നിവരാണ് സംയുക്ത ബിഡ് സമർപ്പിച്ചത്. 1930-ലെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്ന ഉറുഗ്വേ 2030ലും ലോകകപ്പിന് ആതിഥ്യം വഹിക്കേണ്ടതുണ്ട് എന്ന്ബൊഡ് സമർപ്പിച്ചവർ പറയുന്നു. ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് തിരികെ കൊണ്ടു വരികയാണ് ലക്ഷ്യം എന്നും അധികൃതർ പറഞ്ഞു.

അർജന്റീന 23 02 08 12 04 59 957

2030 ലോകകപ്പിനുള്ള രണ്ടാമത്തെ ഔദ്യോഗിക ബിഡ് ആണ് CONMEBOL സമർപ്പിച്ചത്. സ്പെയിൻ, പോർച്ചുഗൽ, ഉക്രെയ്ൻ എന്നീ രാജ്യങ്ങൾ നേരത്തെ സംയുക്ത ബിഡ് സമർപ്പിച്ചിരുന്നു. സൗദി അറേബ്യയും സജീവമായി 2030 ലോകകപ്പിനായി രംഗത്ത് ഉണ്ട്. 2026 ലോകകപ്പ് ബിഡിൽ അവസാന ഘട്ടത്തിൽ പരാജയപ്പെട്ട മൊറോക്കോയും ബിഡ് സമർപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.