ക്ലബ് ലോകകപ്പ് ഫൈനലിൽ അൽ ഹിലാൽ, റയൽ മാഡ്രിഡ് ഇന്ന് ഇറങ്ങും

Newsroom

Picsart 23 02 08 11 49 44 604

ക്ലബ് ലോകകപ്പ് സെമിയിൽ അൽ ഹിലാൽ 3-2ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തി കൊണ്ട് ഫൈനൽ ഉറപ്പിച്ചു. അൽ ദസരിയുടെ ഇരട്ട ഗോളുകൾ ആണ് ഹിലാലിനെ ഫൈനലിലേക്ക് നയിച്ചത്. ഫ്ലെമെംഗോയുടെ റൈറ്റ് ബാക്ക് മാത്യൂസിഞ്ഞോയുടെ ഫൗളിന് ശേഷം നാലാം മിനിറ്റിൽ ആയിരുന്നു ആദ്യ പെനാൽറ്റി ലഭിച്ചത്. അൽ-ദൗസരി പെനാൾട്ടി സ്പോട്ടിൽ നിന്ന് എളുപ്പത്തിൽ ലക്ഷ്യം കണ്ടു.

ക്ലബ് ലോകകപ്പ് 23 02 08 11 50 04 944

15 മിനിറ്റിനുശേഷം ടീമുകൾ സമനിലയിലായെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽ-ദൗസാരിയുടെ രണ്ടാം പെനാൽറ്റിയിലൂടെ അവർ വീണ്ടും ലീഡ് എടുത്തു. രണ്ടാം പകുതിയിൽ അർജന്റീനിയൻ താരം ലൂസിയാനോ വിയെറ്റോയുടെ ഗോളു കൂടെ വന്നതോടെ അൽ ഹിലാൽ വിജയം ഉറപ്പിച്ചു. പെഡ്രോ ഒരു ഗോൾ അവസാനം ഫ്ലമെംഗോക്ക് ആയി അടിച്ചു എങ്കിലും സമയം ഏറെ വൈകിയിരുന്നു.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡോ അൽ അഹ്‌ലിയോ ആകും അൽ ഹിലാലിന്റെ എതിരാളികൾ. ഇന്ന് രാത്രി 12.30നാണ് റയൽ മാഡ്രിഡ് സെമി ഫൈനലിന് ഇറങ്ങുന്നത്.