2027ൽ നടക്കേണ്ട ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. ഇന്ത്യയും സൗദി അറേബ്യയും ആയിരുന്നു ഏഷ്യൻ കപ്പ് ഫുട്ബോളിനായി രംഗത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ഒരു മാസം മുമ്പ് തങ്ങളുടെ ബിഡ് പിൻവലിച്ചിരുന്നു. അന്ന് തന്നെ സൗദിയിൽ ആകും 2027 ഏഷ്യൻ കപ്പ് നടക്കുക എന്ന് ഉറപ്പായതായിരുന്നു. ഇന്നലെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. ഫിഫ ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തർ ആണ് ഈ വർഷം നടക്കുന്ന ഏഷ്യൻ കപ്പിന് വേദിയാകുന്നത്.
2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ ആണ് ഏഷ്യൻ കപ്പ് നടക്കേണ്ടത്. ഈ ഏഷ്യൻ കപ്പിന് ശരിക്കും ചൈന ആയിരുന്നു ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ചൈന പിന്മാറിയത് ആണ് എ എഫ് സി ഖത്തറിനെ വേദിയായി തിരഞ്ഞെടുക്കാനുള്ള കാരണം. 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിനായി ഇന്ത്യ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്.