ബാഴ്സലോണ സെന്റർ ബാക്ക് വെർമാലെനെ വിട്ട് പരിക്ക് പോകുന്നെ ഇല്ല. ഇപ്പോൾ ബെൽജിയത്തിനായി കളിക്കുമ്പോൾ വീണ്ടും പരിക്കേറ്റതോടെ വെർമാലെൻ വീണ്ടും ദുരിതത്തിൽ ആയിരിക്കുകയാണ്. അവസാന 12 വർഷങ്ങളിൽ വെർമലന് നേരിടുന്ന 22ആമത്തെ സാരമായ പരിക്കാണിത്. ബെൽജിയം കണ്ട ഏറ്റവും മികച്ച സെന്റർ ബാക്കായി മാറിയേക്കുമായിരുന്ന വെർമലന് അയാക്സിൽ ഉള്ള കാലം മുതൽ പരിക്ക് പ്രശ്നമായിരുന്നു.
പരിക്ക് കാരണം 200ൽ അധികം മത്സരങ്ങൾ കരിയറിയിൽ വെർമലന് നഷ്ടമായി. ബാഴ്സക്കായി ഇതുവരെ 88 മത്സരങ്ങൾ, ആഴ്സണലിനായി 88 മത്സരങ്ങൾ, റോമയിൽ 17 മത്സരങ്ങൾ, അയാക്സിൽ 31 മത്സരങ്ങൾ എന്നിങ്ങനെയാണ് വെർമലന് കരിയറിൽ പരിക്ക് കാരണം നഷ്ടപ്പെട്ട മത്സരങ്ങളുടെ കണക്ക്.
ഇന്നലെ ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണ് താാത്തിന് വിനയായത്. കഴിഞ്ഞ ദിവസം ബെൽജിയം ദേശീയ ടീമിനായി കളിക്കുമ്പോൾ ആയിരുന്നു താരത്തിന്റെ പരിക്ക്. ആറ് ആഴ്ച എങ്കിലും കളത്തിന് പുറത്ത് ഇരിക്കേണ്ടതായി വരുമെന്ന് ബാഴ്സലോണ ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ബെൽജിയത്തിന്റെ ഹോളണ്ടുമായുള്ള അടുത്ത മത്സരവും ബാഴ്സലോണയുടെ എൽ ക്ലാസികോ ഉൾപ്പെടെയുള്ള പത്തോളം മത്സരങ്ങളും വെർമാലെന് നഷ്ടമാകും.