മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തങ്ങളുടെ പ്രീമിയർ ലീഗ് 2024-2025 സീസൺ ഓപ്പണറിനുള്ള ടീമിൽ നിന്ന് റഹീം സ്റ്റെർലിംഗിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ ചെൽസി മാനേജർ എൻസോ മരെസ്ക വ്യക്തത വരുത്തി. തീർത്തും ടാക്റ്റികൽ ഡിസിഷൻ ആയിരുന്നു ഇതെന്ന് മരെസ്ക പറഞ്ഞു. ഇന്നലെ സിറ്റിക്ക് എതിരെ ഇറങ്ങിയ ടീമിൽ സ്റ്റെർലിംഗ് ഉണ്ടായിരുന്നില്ല.
“എനിക്ക് റഹീം സ്റ്റെർലിംഗ് വേണം, ഞങ്ങളുടെ പക്കലുള്ള 30 കളിക്കാരെയും എനിക്ക് വേണം, പക്ഷേ എല്ലാവർക്കും സ്ക്വാഡിൽ സ്ഥലമില്ല. അതിനാൽ അവരിൽ ചിലർ പുറത്ത് പോകേണ്ടി വരും,” മാരെസ്ക മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
ചെൽസി ഈ സീസണിൽ വലിയ സ്ക്വാഡുമായാണ് പ്രീമിയർ ലീഗിനെ നേരിടുന്നത്. പല വലിയ താരങ്ങൾക്കും മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഇപ്പോൾ ആകുന്നില്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ കുറച്ചു താരങ്ങളെ എങ്കിലും വിൽക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ചെൽസി.