സാവിക്ക് പകരം സാവി ഗ്രാസിയ അൽ സാദിന്റെ പരിശീലകൻ

Newsroom

സാവി ബാഴ്സലോണയിലേക്ക് പോയതോടെ പരിശീലകൻ ഇല്ലാതെ ആയ ഖത്തർ ക്ലബ് അൽ സാദ് പുതിയ പരിശീലകനെ നിയമിച്ചു. സ്പാനിഷ് കോച്ചായ സാവി ഗ്രാസിയ ആണ് അൽ സാദിന്റെ പുതിയ പരിശീലകൻ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. 51കാരനായ പരിശീലകൻ അവസാനമായി ലാലിഗയിൽ വലൻസിയയെ ആണ് പരിശീലിപ്പിച്ചത്. അതിനു മു.ഒ കാദിസ്, മലാഗ, ഒസാസുന തുടങ്ങിയ സ്പാനിഷ് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.