തിരിയുടെ പരിക്ക് സാരമുള്ളത്, നീണ്ട കാലം പുറത്തിരിക്കും

ഇന്നലെ എഫ് എഫ് സി കപ്പിൽ ഗോകുലത്തെ നേരിടുന്നതിന് ഇടയിൽ പരിക്കേറ്റ തിരിക്ക് ഇനി എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കാൻ ആകില്ല. തിരിയുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. തിരിക്ക് എ സി എൽ ഇഞ്ച്വറി ആണ്. ചുരുങ്ങിയത് മൂന്ന് മാസം എങ്കിലും മോഹൻ ബഗാൻ താരം പുറത്ത് ഇരിക്കേണ്ടി വരും. അടുത്ത സീസൺ തുടങ്ങുമ്പോഴേക്ക് എങ്കിലും തിരി തിരികെയെത്തും എന്ന പ്രതീക്ഷയിലാകും എ ടി കെ.

ഇന്നലെ ഗോകുലം സ്ട്രൈക്കർ ലൂകയെ ടാക്കിൾ ചെയ്യുന്നതിന് ഇടയിലാണ് തിരിക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതായതിനാൽ പെട്ടെന്ന് തന്നെ തിരിയെ കളത്തിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. തിരി കളം വിട്ട ശേഷം നാലു ഗോളുകൾ വഴങ്ങിയ മോഹൻ ബഗാൻ 4-2ന്റെ പരാജയവും ഏറ്റുവാങ്ങി.