എഫ് സി ഗോവയ്ക്ക് ഇന്ന് അഗ്നിപരീക്ഷ, ഇറാനിയൻ ചാമ്പ്യന്മാർ എതിരാളികൾ

20210417 223901
- Advertisement -

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്ന എഫ് സി ഗോവ ഇന്ന് നേരിടേണ്ടി വരിക ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തരായ ടീമിനെയാണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റും ഇറാനിയൻ ചാമ്പ്യന്മാരുമായ പെർസെപൊലിസ് ആണ് ഇന്ന് ഗോവയ്ക്ക് മുന്നിൽ ഉള്ളത്. ഇന്ന് പരാജയം ഒഴിവാക്കണം എങ്കിൽ ഗോവ അവരുടെ കളിയുടെ ഏറ്റവും മികവിൽ ഉണ്ടാകേണ്ടതുണ്ട്.

കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചാണ് പെർസെപൊലിസ് എത്തുന്നത്. ഇതു വരെ ഗോൾ വഴങ്ങാത്ത എഫ് സി ഗോവ ഇന്നും ക്ലീൻ ഷീറ്റ് നേടിയാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ അഭിമാനകരമായ കാര്യമാകും. ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു ഗോവ കാഴ്ചവെച്ചത്. ധീരജ് സിങിന്റെ മികവ് ആയിർന്നു ആദ്യ രണ്ടു മത്സരങ്ങളിലും ചർച്ചാ വിഷയമായത്. ഇന്നും എല്ലാവരും പ്രതീക്ഷയോടെ നോക്കുന്നത് ധീരജിനെ തന്നെയാകും. ഇന്ന് രാത്രി 10.30നാണ് കിക്കോഫ്

Advertisement