FIFA World CupFeatured

വിനീഷ്യസ് തിളങ്ങി; സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാർ, നെയ്മർ തിരിച്ചെത്തി

Resizedimage 2026 06 25 06 18 36 1

മിയാമിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ലോകകപ്പ് ഗ്രൂപ്പ് സിയിൽ (Group C) ഒന്നാം സ്ഥാനത്തോടെ റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ആദ്യ പകുതിയിലെ ഇരട്ട ഗോൾ പ്രകടനമാണ് ബ്രസീലിന്റെ ആധികാരിക വിജയത്തിന് അടിത്തറയിട്ടത്. മത്സരത്തിന്റെ 60-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞ്യ ബ്രസീലിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.


ഈ വിജയത്തിനൊപ്പം ബ്രസീലിയൻ ആരാധകരെ ആവേശത്തിലാഴ്ത്തിയത് സൂപ്പർ താരം നെയ്മറുടെ തിരിച്ചുവരവാണ്. പരിക്കിനെത്തുടർന്ന് രണ്ട് വർഷത്തിലേറെയായി ദേശീയ ടീമിന് പുറത്തായിരുന്ന നെയ്മർ, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി കളത്തിലിറങ്ങി.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിക്കഴിഞ്ഞ വിനീഷ്യസ് ജൂനിയർ ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ 5 ഗോളടിച്ച മെസ്സിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് എത്തി.


ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് സ്കോട്ട്‌ലൻഡിന് തിരിച്ചടിയായത്. അതിൽ നിന്ന് പിന്നീട് തിരിച്ചുവരാൻ അവർക്കായില്ല. മൂന്ന് പോയിന്റും മൈനസ് മൂന്ന് (-3) ഗോൾ വ്യത്യാസവുമുള്ള സ്കോട്ട്‌ലൻഡിന് ഇനി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിക്കാൻ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ട്.