പാക്കിസ്ഥാനെതിരെ കഴിഞ്ഞ ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനു സിംബാബ്‍വേയ്ക്കെതിരെ പിഴ ചുമത്തി ഐസിസി. ടീമംഗങ്ങള്‍ക്ക് 10 ശതമാനം പിഴയും നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സയ്ക്ക് 20 ശതമാനം പിഴയുമാണ് വിധിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ള ഒരോവര്‍ കുറവായാണ് സിംബാബ്‍വേ പന്തെറിഞ്ഞത്.
അടുത്ത 12 മാസത്തിനുള്ളില്‍ മസകഡ്സയുടെ നായകത്വത്തില്‍ സിംബാബ്‍വേ ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ മസകഡ്സയ്ക്ക് സസ്പെന്‍ഷന്‍ ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
