സെനിറ്റ് ടാമി അബ്രഹാമിനായി 20 ദശലക്ഷം യൂറോയുടെ ഓഫർ സമർപ്പിച്ചു

Newsroom

Picsart 25 06 28 23 18 18 423


റഷ്യൻ ക്ലബ്ബായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ്, എഎസ് റോമയുടെ മുന്നേറ്റനിര താരം ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ഔദ്യോഗിക വാഗ്ദാനം സമർപ്പിച്ചതായി സ്കൈ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. 20 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫർ ഫീസും, ഇംഗ്ലീഷ് സ്ട്രൈക്കർക്ക് പ്രതിവർഷം 5 ദശലക്ഷം യൂറോ വിലമതിക്കുന്ന മൂന്ന് വർഷത്തെ കരാറുമാണ് സെനിറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്.


2024-25 സീസണിൽ എസി മിലാനിൽ ലോണിൽ കളിച്ചതിന് ശേഷം ഈ വേനൽക്കാലത്താണ് അബ്രഹാം റോമയിലേക്ക് തിരിച്ചെത്തിയത്. സെനിറ്റിന്റെ ശക്തമായ ഒഫർ ഉണ്ടായിട്ടും, 27 വയസ്സുകാരനായ അബ്രഹാമിന് റഷ്യയിലേക്കുള്ള നീക്കത്തിൽ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ (FFP) നിയമങ്ങൾ പാലിക്കുന്നതിനായി ജൂൺ അവസാനിക്കുന്നതിന് മുമ്പ് ഒരു വലിയ വിൽപ്പന നടത്തേണ്ട സമ്മർദ്ദത്തിലാണ് റോമ.