സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്സ് (പിബികെഎസ്) 18 കോടി രൂപ നൽകിയാണ് ഇന്ത്യൻ എയ്സ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്പിന്നർ ആയി ഇതിലൂടെ ചാഹൽ മാറി. താൻ ഈ തുക അർഹിക്കുന്നുണ്ട് എന്ന് ചാഹൽ ലേലത്തെ കുറിച്ച് പറഞ്ഞു.
80 ടി20കളിൽ നിന്ന് 96 വിക്കറ്റുകൾ ഉൾപ്പെടെ 305 മത്സരങ്ങളിൽ നിന്ന് 354 വിക്കറ്റ് എന്ന ശ്രദ്ധേയമായ ടി20 കരിയർ റെക്കോർഡ് ചഹലിനുണ്ട്.
ചാഹലിൻ്റെ പ്രതികരണം:
“ഞാൻ വളരെ ടെൻഷനിലും ഉത്കണ്ഠയിലും ആയിരുന്നു, ൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ആകെ എനിക്ക് ലഭിച്ചത് ഈ തുകയാണ്. ഈ വിലയ ഞാൻ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു, ഞാൻ വളരെ ആവേശത്തിലാണ്.”
പിബികെഎസ് പരിശീലകൻ റിക്കി പോണ്ടിംഗിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതിലും ടീമംഗങ്ങളായ ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ് എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ചാഹൽ ആവേശം കൊണ്ടു.
“റിക്കി പോണ്ടിംഗ് സാറിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. കുറഞ്ഞത് ഞാൻ ഇപ്പോൾ എന്റെ വീടിനോട് അടുത്താണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.