ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യൻ മഹാരാജാസിന് വിജയ തുടക്കം. ഇന്ന് വേൾഡ് ജയന്റ്സിനെ നേരിട്ട ഇന്ത്യൻ മഹാരാജ്സ് ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. പത്താൻ സഹോദരങ്ങൾ ആണ് ഇന്നത്തെ കിടിലൻ ചേഴ്സിൽ താരങ്ങളായത്. 2009ൽ ശ്രീലങ്കയ്ക്ക് എതിരെ യൂസുഫും ഇർഫാനും ചേർന്ന് ഇന്ത്യയെ ജയിപ്പിച്ച മത്സരമാണ് ഇന്നത്തെ മത്സരം ഓർമ്മിപ്പിച്ചത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത വേൾഡ് ലെജൻഡ്സ് 20 ഓവറിൽ 170/8 റൺസ് എടുത്തിരുന്നു. 31 പന്തിൽ 52 റൺസ് എടുത്ത കെവിൻ ഒബ്രെയിനും 29 പന്തിൽ 42 റൺസ് എടുത്ത രാംദിനും ആണ് വേൾഡ് ജയന്റ്സിന് വലിയ സ്കോർ നൽകിയത്. ഇന്ത്യൻ മഹാരാജസിനായി പങ്കജ് സിങ് 5 വിക്കറ്റ് എടുത്തു. 3 ഓവറിൽ 46 റൺസ് വഴങ്ങിയ ശ്രീശാന്ത് നിരാശപ്പെടുത്തു.
171 റൺസ് ചെയ്ത ഇന്ത്യക്ക് ആദ്യം വിക്കറ്റുകൾ നഷ്ടമായെങ്കിലും 39 പന്തിൽ 54 റബ്ബ്സ് എടുത്ത ശ്രീവാസ്തവ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 35 പന്തിൽ 50 റൺസ് എടുത്ത് യൂസുഫ് പഠാൻ ഇന്ത്യയെ വിജയ ലക്ഷ്യത്തിന് അടുത്ത് എത്തിച്ചു. തന്മയ് ഔട്ട് ആയതോടെ ക്രീസിൽ യൂസുഫും ഇർഫാനും ആയി. ഇർഫ്സൻ ഒമ്പത് പന്തിൽ മൂന്ന് സിക്സറും ആയി 20 റൺസ് എടുത്തതോടെ ഇന്ത്യൻ മഹാരാജാസിന്റെ വിജയം പൂർത്തിയായി.