ആറ് മിനുട്ടിനിടയിൽ മൂന്ന് ഗോളുകൾ, ഫുൾഹാമിന് തകർപ്പൻ വിജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഫുൾഹാം നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫുൾഹാം വിജയിച്ചത്. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പിറന്ന മൂന്ന് ഗോളുകൾകാണ് ഫുൾഹാമിന് ജയം നൽകിയത്. ആറ് മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു ഈ മൂന്ന് ഗോളുകൾ.

ഫുൾഹാം

11ആം മിനുട്ടിൽ അവോനിയി നേടി ഗോളിൽ ഫോറസ്റ്റ് ആണ് ലീഡ് എടുത്തത്. ആ ലീഡ് അവർ ആദ്യ പകുതിയിൽ ഉടനീളം നിലനിർത്തി. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. 54ആം മിനുട്ടിൽ ഇംഗ്ലീഷ് യുവതാരം അദരാബിയോ ഫുൾഹാമിന് സമനില നൽകി. പിന്നാലെ 57ആം മിനുട്ടിൽ പളിഞ്ഞയുടെ വക രണ്ടാം ഗോൾ. ഫുൾഹാമിന് 2-1ന്റെ ലീഡ്‌‌. പിറകെ 60ആം മിനുട്ടിൽ റീഡിലൂടെ മൂന്നാം ഗോൾ‌‌. ഫോറസ്റ്റ് ഡിഫൻസ് കണ്ണടച്ചു തുറക്കും മുമ്പ് 1-0ന്റെ ലീഡിൽ നിന്ന് 3-1ന് പിറകിലേക്ക്‌.

ഇതിനു ശേഷം 77ആം മിനുട്ടിൽ ഒബ്രെയിനിലൂടെ ഫോറസ്റ്റ് ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും പരാജയം ഒഴിവായില്ല.

ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ഫുൾഹാം ആറാം സ്ഥാനത്ത് എത്തി‌‌. ഫോറസ്റ്റ് നാലു പോയിന്റുമായി 19ആം സ്ഥാനത്ത് ആണ്‌