ദക്ഷിണേഷ്യന്‍ കണ്ടന്റിലെ ലോകത്തിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം ആയ യപ്‍ടിവി ഇനി ഐപിഎലിന്റെ ഔദ്യോഗിക സ്ട്രീമിംഗ് പാര്‍ട്ണര്‍. 60 മത്സരങ്ങളുടെ സം സ്ട്രീമിംഗ് അവകാശം കമ്പനി സ്വന്തമാക്കിയത്. ഓസ്ട്രേലിയ, കോണ്ടിനെന്റല്‍ യൂറോപ്പ്, മലേഷ്യ, സിംഗപ്പൂര്‍ ഒഴികെയുള്ള സൗത്ത് ഈസ്റ്റ് ഏഷ്യ, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാല്‍ദീവ്സ്, സെന്‍ട്രല്‍ ഏഷ്യ, സെന്‍ട്രല്‍ & സൗത്ത് അമേരിക്ക എന്നിങ്ങനെ 11 പ്രദേശങ്ങളിലാവും യപ്‍ടിവി ഐപിഎല്‍ സ്ട്രീം ചെയ്യുക.
ഐപിഎല്‍ ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ടൂര്‍ണ്ണമെന്റായി മാറിക്കഴിഞ്ഞുവെന്നും അതിനാല്‍ തന്നെ അതുമായി സഹകരിക്കുവാനുള്ള അവസരം ലഭിച്ചത് വലിയ നേട്ടമായാണ് താന്‍ കാണുന്നതെന്നും യപ്‍ടിവിയുടെ ഉടമയും സിഇഒയുമായ ഉദയ് റെഡ്ഢി വ്യക്തമാക്കി.
ആളുകള്‍ സ്റ്റേഡിയത്തിലേക്ക് എത്താനാകാതെ വീട്ടിലിരുന്ന് കളി കാണുന്ന ഈ അവസരത്തില്‍ യപ്‍ടിവിയുടെ വ്യൂവര്‍ഷിപ്പ് കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദയ് വ്യക്തമാക്കി.