കാമറൂണിൽ നിന്നുള്ള അത്ഭുത താരവും 18 കാരനുമായ സ്ട്രൈക്കർ യൂസൗഫ മൗക്കോക്കോ ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള തന്റെ കരാർ നീട്ടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഫബ്രിസിയോ റൊമാനോയുട്ർ റിപ്പോർട്ട് പ്രകാരം, മൗക്കോകോ ജർമ്മൻ ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇത് 2026-ലെ വേനൽക്കാലം വരെ അദ്ദേഹത്തെ സിഗ്നൽ ഇഡുന പാർക്കിൽ നിലനിർത്തും. ഇടപാടിൽ പ്രതിവർഷം ഏകദേശം 6 ദശലക്ഷം യൂറോ വേതനം ലഭിക്കും എന്നും പറയപ്പെടുന്നു.
2016-ൽ ഡോർട്ട്മുണ്ടിന്റെ യൂത്ത് അക്കാദമിയിൽ ചേർന്ന മൗക്കോക്കോ അതിനുശേഷം സീനിയർ ടീമിലേക്ക് അതിവേഗം മുന്നേറി. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ യൂറോപ്പിലെ പല മുൻനിര ടീമുകളുടെയും ശ്രദ്ധ ആകർഷിച്ചു എങ്കിലും പക്ഷേ തനിക്ക് തുടക്കം നൽകിയ ക്ലബ്ബിനൊപ്പം തുടരാൻ മൗക്കോക്കോ തീരുമാനിക്കുക ആയിരുന്നു.
യുവ സ്‌ട്രൈക്കർ 16-ാം വയസ്സിൽ ഡോർട്ട്മുണ്ടിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി, ബുണ്ടസ്‌ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അന്ന് മാറിയിരുന്നു. യുവ സ്‌ട്രൈക്കർ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി വികസിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് മൗക്കോക്കോയുടെ സൈനിംഗ് വലിയ ഊർജ്ജം നൽകും.