യുവ ബ്രസീലിയൻ മാർക്കിനോസ് ആഴ്സണലിൽ കരാർ ഒപ്പുവെച്ചു

Img 20220610 140044

യുവ ബ്രസീലിയൻ ഫോർവേഡ് മാർകസ് വിനീഷ്യസ് ഒലിവേര എന്ന മാർക്കിനോസിനെ ആഴ്സണൽ സ്വന്തമാക്കും എന്ന് ഉറപ്പായി. ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ താരത്തെ ആഴ്സണൽ സൈൻ ചെയ്തതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു.

സാവോ പോളോയിൽ കരാർ അവസാനിക്കാൻ ആയത് കൊണ്ട് തന്നെ 3 മില്യൺ യൂറോ മാത്രമെ ആഴ്സണലിന് താരത്തിനായി ചിലവഴിക്കേണ്ടതായി വന്നുള്ളൂ. മാർക്കിനോസ് 2027വരെയുള്ള കരാർ ആഴ്സണലിൽ ഒപ്പുവെച്ചു. 2003ൽ ജനിച്ച താരം പ്രീസീസണിൽ ക്ലബിനൊപ്പം ചേരും. 2020 മുതൽ സാവോ പോളൊയുടെ സീനിയർ ടീമിനായി മാർക്കിനോസ് കളിക്കുന്നുണ്ട്. ഇതിനകം തന്നെ ബ്രസീലിന്റെ യുവ ടീമുകളെയും മാർക്കിനോസ് പ്രതിനിധാനം ചെയ്തിട്ടുണ്ട്.