ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, സഹലും ആശിഖും ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്ക്വഡ് പ്രഖ്യാപിച്ചു. ഖത്തറിൽ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങൾക്കായി 28 അംഗ സ്ക്വാഡാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആശിഖ് കുരുണിയനും ടീമിൽ ഉണ്ട്. ഗോവൻ സ്വദേശിയായ ഗ്ലൻ മർടിൻസ് മാത്രമാണ് ടീമിലെ പുതുമുഖം. ബ്രണ്ടൺ ഫെർണാണ്ടസ്, സുഭാഷിഷ് ബോസ് എന്നിവരൊക്കെ ടീമിൽ തിരികെയെത്തി.

ടീം ഇന്ന് ഖത്തറിലേക്ക് പുറപ്പെടും. അവസാന ഒരാഴ്ച ആയി ടീമംഗങ്ങൾ ഐസൊലേഷനിൽ ആയിരുന്നു. ഇന്ന് കൊറോണ ടെസ്റ്റും നടത്തിയാണ് ടീം യാത്ര ആകുന്നത്. ജൂൺ 3ന് ഖത്തറിനെതിരെയും, ജൂൺ ഏഴിന് ബംഗ്ലാദേശിനെതിരെയും, ജൂൺ 15ന് അഫ്ഗാനിസ്താന് എതിരെയും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ.

India’s Fixtures:

June 3: India vs Qatar (IST 10.30pm).
June 7: Bangladesh vs India (IST 7.30pm).
June 15: India vs Afghanistan (IST 7.30pm).

The 28-member squad is as follows:

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Dheeraj Singh.

DEFENDERS: Pritam Kotal, Rahul Bheke, Narender Gehlot, Chinglensana Singh, Sandesh Jhingan, Adil Khan, Akash Mishra, Subhashish Bose.

MIDFIELDERS: Udanta Singh, Brandon Fernandes, Liston Colaco, Rowllin Borges, Glan Martins, Anirudh Thapa, Pronoy Halder, Suresh Singh, Lalengmawia Ralte, Abdul Sahal, Yasir Mohammad, Lallianzuala Chhangte, Bipin Singh, Ashique Kuruniyan.

FORWARDS: Ishan Pandita, Sunil Chhetri, Manvir Singh.