വനിതാ ലോകപ്പ്, ജർമ്മനി യോഗ്യത ഉറപ്പിച്ചു

Newsroom

2019ൽ ഫ്രാൻസിൽ നടക്കുന്ന വനിതാ ലോകകപ്പിനുള്ള ടിക്കറ്റ് ജർമ്മൻ വനിതാ ടീം ഉറപ്പിച്ചു‌. ഇന്നലെ ഗ്രൂപ്പ് 5ൽ നടന്ന മത്സരത്തിൽ ഫറോ ഐലന്റ്സിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ജർമ്മനി യോഗ്യത ഉറപ്പിച്ചത്‌. ഇന്നലത്തെ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ജർമ്മനി ഉറപ്പിച്ചു. ഫറോഹ് ഐലന്റ്സ് ഇത് രണ്ടാം തവണയാണ് വൻ പരാജയം ജർമ്മനിയിൽ നിന്ന് ഏറ്റുവാങ്ങുന്നത്. ഗ്രൂപ്പിൽ ആദ്യ ഏറ്റുമുട്ടിയപ്പോൾ 11 ഗോളിന്റെ തോൽവിയും അവർ ഏറ്റുവാങ്ങിയിരുന്നു.

ഗ്രൂപ്പിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴും ജയിച്ചാണ് ജർമ്മനിയുടെ യോഗ്യത. ജർമ്മനിയുടെ എട്ടാം വനിതാ ലോകകപ്പ് യോഗ്യത ആണിത്. ഇതിനു മുമ്പ് രണ്ട് തവണ ജർമ്മനി ചാമ്പ്യന്മാരായിട്ടുമുണ്ട്.