ടി20യില്‍ ക്യാപ്റ്റനെക്കാള്‍ ചുമതല ഭാരം കോച്ചിനു : കിര്‍സ്റ്റെന്‍

ടി20 ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റനു ചെയ്യാനുള്ളതിലും അധികം ജോലി ഭാരം കോച്ചിനാണെന്ന് അഭിപ്രായപ്പെട്ട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ പുതിയ കോച്ച് ഗാരി കിര്‍സ്റ്റെന്‍. ടി20യില്‍ കോച്ചെന്ന ചുമതല ശ്രമകരവും ഭാരിച്ചതുമാണ്. ടി20യില്‍ നായകന്റെ സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ കോച്ചുമാരുടെ സേവനം ഉപകരിക്കപ്പെടാറുണ്ടെന്നും കിര്‍സ്റ്റെന്‍ പറഞ്ഞു.

ടി20യില്‍ കോച്ചിനു രണ്ട് പ്രധാന ദൗത്യങ്ങളാണുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും കിര്‍സ്റ്റെന്‍ പറഞ്ഞു. താരങ്ങളെ വ്യക്തിപരമായി ഉപയോഗപ്പെടുത്തുകയും ടീം സ്ട്രാറ്റജിയുമാണ് അവയെന്ന് താന്‍ വിശ്വസിക്കുന്നു. ടി20യില്‍ മറ്റു രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് എല്ലാ തീരുമാനങ്ങളും നായകനല്ലയെടുക്കുന്നത്. കോച്ചിനു ഈ കാര്യങ്ങളില്‍ ടീം ക്യാപ്റ്റന്മാരെ സഹായിക്കുക വഴി അവരുടെ ചുമതലകളില്‍ അയവ് വരുത്തുവാന്‍ സഹായിക്കാവുന്നതാണ്.