തോമസ് – ഊബര്‍ കപ്പ്, ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് തോമസ് – ഊബര്‍ കപ്പ് 2022ൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം. ഊബര്‍ കപ്പിൽ ഇന്ത്യന്‍ വനിതകള്‍ കാനഡയെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പിൽ ജര്‍മ്മനിയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

Arjundhruv

വനിതകളിൽ സിംഗിള്‍സിൽ പിവി സിന്ധു, ആകര്‍ഷി കശ്യപ്, അഷ്മിത ചാലിഹ എന്നിവര്‍ വിജയം നേടിയപ്പോള്‍ വനിത ഡബിള്‍സ് ടീം ആയ തനിഷ ക്രാസ്റ്റോ – ട്രീസ ജോളി ടീമിനും വിജയം നേടാനായി. അതേ സമയം ശ്രുതി മിശ്ര – സിമ്രാന്‍ സിംഗി ജോഡിയ്ക്ക് തോൽവിയായിരുന്നു ഫലം.

Hsprannoy

പുരുഷന്മാരുടെ ടീമിൽ ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി, എച്ച് എസ് പ്രണോയ് എന്നിവര്‍ ജയിച്ചപ്പോള്‍ ഡബിള്‍ ടീമുകളായ ചിരാഗ് ഷെട്ടി – സാത്വിക് സായിരാജ്, എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ടുകളും വിജയം നേടി.