ഇംഗ്ലണ്ട് പര്യടനത്തിനുള്ള വിന്‍ഡീസ് ടീമില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച് അനീസ മുഹമ്മദ്

Sports Correspondent

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള വനിത ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്. 18 അംഗ സംഘത്തെയാണ് ക്രിക്കറ്റ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിത അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പുനരാരംഭം കൂടിയാവും ഈ പരമ്പര.

അതെ സമയം ടീമിന്റെ മുന്‍ നിര താരം അനീസ മുഹമ്മദ് പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് മൂലം ഇപ്പോളത്തെ സാഹചര്യത്തില്‍ വിന്‍ഡീസ് ബോര്‍ഡ് താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള അവസരം നല്‍കിയിരുന്നു. അനീസ ആ അവസരം ഉപയോഗിച്ചുവെന്നും ആ തീരുമാനത്തെ ബോര്‍ഡ് ബഹുമാനിക്കുന്നുവെന്നും ക്രിക്കറ്റ് വിന്‍ഡീസ് വ്യക്തമാക്കി.

ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂര്‍, ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ ടൂര്‍, ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ട് ടൂര്‍ എന്നിവയാണ് ഈ കാലയളവില്‍ റദ്ദ് ചെയ്യപ്പെട്ട പരമ്പര.

വിന്‍ഡീസ് സ്ക്വാഡ്: Stafanie Taylor (c), Aaliyah Alleyne, Shemaine Campbelle, Britney Cooper, Shamilia Connell, Deandra Dottin, Afy Fletcher, Cherry Ann Fraser, Shabika Gajnabi, Sheneta Grimmond, Chinelle Henry, Lee-Ann Kirby, Hayley Matthews, Natasha McLean, Chedean Nation, Karishma Ramharack, Kaysia Schultz, Shakera Selman