പി എസ് ജിയെ മറികടന്ന് വെസ്റ്റ് ഹാം സ്കമാകയെ സ്വന്തമാക്കി

Newsroom

20220723 005816
Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റാക്ക് ശക്തമാക്കാൻ ഉള്ള ഡേവിഡ് മോയ്സിന്റെയും വെസ്റ്റ് ഹാമിന്റെ ശ്രമങ്ങൾ ഫലം കണ്ടു. ഇറ്റാലിയൻ യുവതാരം ജിയാൻ ലൂക്കാ സ്കമാക്കയെ വെസ്റ്റ് ഹാം സ്വന്തമാക്കിയിരിക്കുകയാണ്. പി എസ് ജിയെ മറികടന്നാണ് വെസ്റ്റ് ഹാം സ്കമാകയെ ടീമിൽ എത്തിക്കുന്നത്. 36 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.

സസ്സുളോയുടെ താരമായ ജിയാൻലൂക്കായെ ഭാവിയിൽ വെസ്റ്റ് ഹാം വിൽക്കുമ്പോൾ 10% സുസുവോളക്ക് ലഭിക്കും. 2017ലാണ് പി എസ് വി യൂത്ത് ടീമിൽ നിന്നും സ്കമാക സസ്സുളോയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മുപ്പത്തി എട്ട് മത്സരങ്ങളിൽ നിന്ന് പതിനാറു ഗോളുകൾ നേടാൻ ഇരുപത്തിമൂന്ന്കാരന് സാധിച്ചിരുന്നു.