റൈസിന് ആയുള്ള ആഴ്‌സണൽ ഓഫർ അംഗീകരിച്ചു വെസ്റ്റ് ഹാം, ഡക്ലൻ റൈസ് ഉടൻ ആഴ്‌സണൽ താരം ആവും

Wasim Akram

ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയുള്ള ആഴ്‌സണലിന്റെ ക്ലബ് റെക്കോർഡ് തുക അംഗീകരിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. ആഴ്‌സണൽ മുന്നോട്ട് വെച്ച 105 മില്യൺ പൗണ്ട്(5 മില്യൺ ആഡ് ഓൺ) അഥവാ 134 മില്യൺ യൂറോ എന്ന ക്ലബ് റെക്കോർഡ് തുകയാണ് വെസ്റ്റ് ഹാം സ്വീകരിച്ചത്. ഒരു ബ്രിട്ടീഷ് താരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്.

ഡക്ലൻ റൈസ്

ഇതോടെ റൈസ് ആഴ്‌സണലിൽ എത്തും എന്നു ഉറപ്പായി. നേരത്തെ തന്നെ താരവും ആയി ആഴ്‌സണൽ വ്യക്തിഗത കരാറിൽ എത്തിയിരുന്നു. നിലവിൽ ചെറിയ ചർച്ചകൾ ക്ലബുകൾ തമ്മിൽ തുടരുന്നുണ്ട്, അത് കൂടി പൂർത്തിയായാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ടർ സാമി മോക്ബൽ ആണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. അതേസമയം റൈസിന് ആഴ്‌സണൽ മെഡിക്കലിൽ പങ്കെടുക്കാൻ വെസ്റ്റ് ഹാം അനുമതി നൽകിയത് ആയി സ്‌കൈ സ്പോർട്സും റിപ്പോർട്ട് ചെയ്തു.