ബൊറുസിയ ഡോർട്ട്മുണ്ടിനെ സമനിലയിൽ തളച്ച് വെർഡർ ബ്രെമൻ

Jyotish

ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് സമനില. വെർഡർ ബ്രെമനാണ് ഡോർട്ട്മുണ്ടിനെ സമനിലയിൽ കുരുക്കിയത്. രണ്ട് ഗോളുകൾ വീതമടിച്ച് ഇരു ടീമുകളും പിരിഞ്ഞു. ക്യാപ്റ്റൻ മാർക്കോ റിയൂസും മരിയോ ഗോട്സേയും ഡോർട്ട്മുണ്ടിനായി ഗോളടിച്ചപ്പോൾ വെർഡർ ബ്രെമന് വേണ്ടി മിലോട്ട് റചികയും മാർക്കോ ഫ്രീഡിലും ഗോളടിച്ചു.

പിന്നിൽ നിന്നും തിരിച്ച് വന്ന് വമ്പൻ പ്രകടനമാണ് വെർഡർ ബ്രെമൻ കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിന്റെ കിരീടപ്രതീക്ഷയും ജർമ്മൻ കപ്പ് പ്രതീക്ഷയും അവസാനിപ്പിച്ചത് വെർഡർ ബ്രെമനായിരുന്നു. ഈ സീസണിലും സമനിലക്കുരുക്കിലൂടെ ഡോർട്ട്മുണ്ടിനെ തളക്കുകയായിരുന്നു വെർഡർ ബ്രെമൻ.