കളിക്കുന്നത് ഐപിഎല്‍, ക്ലബ് ക്രിക്കറ്റല്ല, അമ്പയര്‍മാരുടെ പിഴവില്‍ കോപിഷ്ഠനായി കോഹ്‍ലി

Sports Correspondent

അമ്പയര്‍മാര്‍ കണ്ണ് തുറന്നിരിക്കണമെന്നും തങ്ങള്‍ കളിക്കുന്നത് ഐപിഎല്‍ ആണെന്നും ക്ലബ്ബ് ക്രിക്കറ്റുമല്ലെന്ന് അവസാന പന്തിലെ വിവാദ തീരുമാനത്തില്‍ അരിശം പൂണ്ട് പ്രതികരിച്ച് വിരാട് കോഹ്‍ലി. അവസാന പന്തിലെ ആ തീരുമാനം തീര്‍ത്തും അപലപനീയമെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞേ. എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയില്ല, ചെറിയ മാര്‍ജിനില്‍ നഷ്ടമാകുന്ന മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും കോഹ്‍ലി വ്യക്തമാക്കി. അമ്പയര്‍മാര്‍ ശ്രദ്ധാലുക്കളാകേണ്ട സംഭവമാണിതെന്നും കോഹ്‍ലി വ്യക്തമാക്കി.

അവസാന പന്തില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ലസിത് മലിംഗ എറിഞ്ഞ പന്തില്‍ നിന്ന് ഒരു റണ്‍സേ നേടാന്‍ ബാംഗ്ലൂര്‍ താരങ്ങള്‍ക്കായുള്ളുവെങ്കിലും അത് ഒരു നോ ബോള്‍ ആയിരുന്നു. എന്നാല്‍ അമ്പയര്‍മാര്‍ അത് ശ്രദ്ധിച്ചില്ല.