ഇംഗ്ലണ്ട് ടീമിൽ നിന്ന് ഏറെക്കാലമായി ഒഴിവാക്കപ്പെട്ട താരമാണ് അലക്സ് ഹെയിൽസ്. കഴിഞ്ഞ ഏകദിന ലോകകപ്പ് ടീമിൽ ഇടം പിടിച്ച താരത്തിനെ റിക്രിയേഷണൽ ഡ്രഗ്ഗിന്റെ ഉപയോഗത്തെത്തുടര്‍ന്ന് ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കുറെകാലമായി ഇംഗ്ലണ്ട് ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല.
എന്നാൽ വിദേശ ലീഗുകളിൽ സജീവമായ താരം റണ്ണടിച്ച് കൂട്ടിയപ്പോള്‍ ഇത്തവണത്തെ പാക് പര്യടനത്തിലേക്ക് താരത്തെ വീണ്ടും ടീമിലേക്ക് എത്തിക്കുകായിരുന്നു. ലോകകപ്പ് ടീമിൽ ഇടം ലഭിച്ച താരം ഇന്നലെ ന്യൂസിലാണ്ടിനെതിരെ ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍ക്കൊപ്പം മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.
ഹെയിൽസ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും താരത്തിന് ഇത് സാധിക്കുമെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ് ജോസ് ബട്‍ലര്‍ പ്രതികരിച്ചത്. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഹെയിൽസിന് വലിയ സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. ടി20 ക്രിക്കറ്റിൽ ക്ഷമയാണ് പ്രധാനമെന്നും താരങ്ങളെ അവരുടെ മോശം ഫോമിലും പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.