മേജർ ലീഗ് സോക്കറിൽ വെയ്ൻ റൂണിയുടെ മാസ്റ്റർ ക്ലാസ്

Roshan

വെയ്ൻ റൂണി പഴയ റൂണി തന്നെ അമേരിക്കയിലെ മേജർ സൂപ്പർ ലീഗിലും തെളിയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യുണൈറ്റഡ് വിജയം കണ്ടത് വെയ്ൻ റൂണിയുടെ കമ്മിറ്റ്മെന്റ് ഒന്ന് കൊണ്ട് മാത്രമാണ്. ഒർലാണ്ടോ സിറ്റിക്കെതിരായ മത്സരം സ്റ്റോപ്പേജ് ടൈമിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു നിൽക്കുമ്പോൾ ആണ് വെയ്ൻ റൂണിയുടെ അസിസ്റ്റിൽ ലൂസിയാനോ അക്കോസ്റ്റ തന്റെ ഹാട്രിക്കും ഡിസി യുണൈറ്റഡിന്റെ വിജയ ഗോളും നേടിയത്.

95ആം മിനിറ്റിൽ ഡിസി യുണൈറ്റഡിന് കോർണർ കിക്ക് ലഭിക്കുന്നു, എന്നാൽ കോർണർ ക്ലിയർ ചെയത ഒർലാണ്ടോ പ്രതിരോധ താരം പന്ത് സഹതാരം വിൽ ജോൺസണ് കൈമാറി. ഡിസി യുണൈറ്റഡ് ഗോൾ കീപ്പർ പോലും ഒർലാണ്ടോയുടെ ബോക്സിൽ ആയിരുന്ന സമയത്ത് പന്തുമായി ജോൺസൺ കുതിച്ചു, പക്ഷെ റൂണി ഒറ്റക്ക് പിറകെ ഓടി കഠിനമായ ടാകിളിലൂടെ പന്ത് തിരികെ പിടിക്കുന്നു. പിന്നീട് മധ്യ നിരയിൽ നിന്നും ഒർലാണ്ടോ ബോക്സിലേക്ക് മനോഹരമായ ഒരു ലോങ്ങ് ബോൾ. ലൂസിയാനോ അക്കോസ്റ്റ ഹെഡ് ചെയ്ത് ഡിസി യുണൈറ്റഡിന് വിജയം സമ്മാനിക്കുകയും ചെയ്തു.

റൂണിയുടെ പ്രകടനത്തിന്റെ വീഡിയോ ഇവിടെ കാണാം:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial