ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നത് താരങ്ങളോടു കൂടി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് അറിയിച്ച് ദേശീയ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ്. ഗ്രെഗ് ചാപ്പല്‍, ജസ്റ്റിന്‍ ലാംഗര്‍, ബെലിന്‍ഡ കാര്‍ക്ക്, മെഡിക്കല്‍ സംഘം എന്നിവരും താരങ്ങളും കൂടി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനമെന്ന് ഹോണ്‍സ് അറിയിച്ചു.
പരിക്കേറ്റ് റീഹാബ് നടത്തുകയായിരുന്നു താരങ്ങള്‍ ഐപിഎലില്‍ വേണ്ടത്ര മത്സര പരിചയം ലഭിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നതാണ് മികച്ചതെന്ന് ഇരുവരും സമ്മതിയ്ക്കുകയായിരുന്നുവെന്നും ഹോണ്‍സ് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഇവരുടെ ഐപിഎല്‍ ക്ലബ്ബുകളുമായി ചേര്‍ന്ന് ഇവരുടെ പുരോഗതി വിലയിരുത്തിയ ശേമാവും ഐസിസി ലോകകപ്പ്, ആഷസ് പോലുള്ള മത്സരങ്ങള്‍ക്കായി ഇവരെ സജ്ജരാക്കുന്നതെന്നും ഹോണ്‍സ് വ്യക്തമാക്കി.
ഐപിഎല്‍ പോലുള്ള ലോക താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുന്നതാവും വെറും രണ്ട് മത്സരങ്ങള്‍ക്കായി ദേശീയ ടീമിലേക്ക് വരുന്നതിലും താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് എല്ലാവരുടെയും വിലയിരുത്തലെന്നും ട്രെവര്‍ പറഞ്ഞു.