ലാ ലീഗ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബാഴ്‌സലോണ

Wasim Akram

വിനീഷ്യസ്
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗ പ്രസിഡന്റ് ഹാവിയർ ടെബാസിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ട് എഫ്.സി ബാഴ്‌സലോണ. ബാഴ്‌സലോണക്ക് എതിരായ നെഗ്രിര കേസിൽ ടെബാസ് മുഖ്യ പ്രോസിക്യൂട്ടർക്ക് കള്ള തെളിവ് നൽകി എന്നു ഒരു സ്പാനിഷ് മാധ്യമം അടുത്ത് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ബാഴ്‌സലോണയുടെ ആവശ്യം. കള്ള തെളിവ് നൽകി ക്ലബിനെ കുടുക്കാൻ ശ്രമിക്കുന്ന ലാ ലീഗ പ്രസിഡന്റും ലാ ലീഗയും തങ്ങൾക്ക് എതിരായ മാധ്യമ വേട്ടക്ക് എരിവും പുളിയും പകരുകയാണ് എന്നാണ് ബാഴ്‌സലോണ വാദം. മുമ്പും ബാഴ്‌സലോണക്ക് നേരെ പരസ്യ പ്രസ്താവനകൾ നടത്താറുള്ള ടെബാസും ആയി ക്ലബിന് വളരെ മോശം ബന്ധം ആണ് ഉള്ളത്.

യൂറോപ്യൻ സൂപ്പർ ലീഗ് ആശയവും ആയി മുന്നോട്ടു പോകുന്ന ബാഴ്‌സലോണക്ക് എതിരെ പലപ്പോഴും ശത്രുവിന് എന്ന പോലെ പെരുമാറുകയാണ് ടെബാസ് എന്ന വിമർശനം മുമ്പും ഉണ്ട്. ഗാവിയുടെ രജിസ്‌ട്രേഷൻ, നെഗ്രിര കേസ് തുടങ്ങി പല കാര്യത്തിലും ഉടക്കിയ ബാഴ്‌സലോണയും ലാ ലീഗയും തമ്മിൽ ഏതാണ്ട് പരസ്യമായ യുദ്ധത്തിലേക്ക് ആണ് നിലവിൽ ഇപ്പോൾ പോകുന്നത്. ബാഴ്‌സലോണയുടെ ആവശ്യത്തോട് ടെബാസ് എങ്ങനെ പെരുമാറും എന്നു കണ്ടു തന്നെയറിയണം. എങ്കിലും സ്‌പെയിനിലെ ഏറ്റവും വലിയ ക്ലബും അവരുടെ ലീഗ് പ്രസിഡന്റും ആയി നടക്കുന്ന പരസ്യയുദ്ധം ലാ ലീഗയെ എങ്ങനെ ബാധിക്കും എന്നു കണ്ടു തന്നെയറിയണം.