വിവിയെനെയ്ക്ക് നാലു ഗോളുകൾ, ഗംഭീര വിജയവുമായി ആഴ്സണൽ

Newsroom

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ആഴ്സണലിന് ഗംഭീര വിജയം. റൗണ്ട് ഓഫ് 16ൽ നടന്ന ആദ്യ പാദ മത്സരത്തിൽ സ്ലാവിയ പ്രാഹെറ്റെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിൽ രണ്ടിനെതിരെ 5 ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. ഡച്ച് താരം വിവിയെനെ ആണ് ആഴ്സണൽ നിരയിൽ ഇന്ന് താരമായത്.

നാലു ഗോളുകളാണ് വിവിയെനെ മിയെദെമെ സ്വന്തമാക്കി. ഇതോടെ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ വിവിയെന്നെയ്ക്ക് 6 ഗോളുകളായി. ആദ്യ 39 മിനുട്ടിൽ റ്റ്ജന്നെ ഡച്ച് താരം ഇന്ന് തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. വിവിയെനെയെ കൂടാതെ ലിറ്റിൽ ആണ് ഇന്നലെ ആഴ്സണലിനായി ഗോൾ നേടിയത്. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ലണ്ടണിൽ വെച്ച് നടക്കും.