തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി കോഹ്‍ലിയെ തിരഞ്ഞെടുത്ത് വിഡ്സന്‍ അല്‍മാനാക്. 2018ല്‍ മൂന്ന് ഫോര്‍മാറ്റുകളിലായി 2735 റണ്‍സാണ് വിരാട് കോഹ്‍ലി നേടിയിട്ടുള്ളത്. അഞ്ച് ടെസ്റ്റ് ശതകങ്ങളാണ് കോഹ്‍ലി 2018ല്‍ നേടിയത്. ഈ അവാര്‍ഡ് മൂന്നിലധികം തവണ നേടിയിട്ടുള്ളത് ഡോണ്‍ ബ്രാഡ്മാനും(10 തവണ) ജാക്ക് ഹോബ്സുമാണ്(8 തവണ). വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നേട്ടം കോഹ്‍ലിയ്ക്കൊപ്പം മറ്റു അഞ്ച് താരങ്ങള്‍ കൂടിയാണ് നേടിയത്. താമി ബ്യൂമോണ്ട്, ജോസ് ബട്‍ലര്‍, സാം കറന്‍, റോറി ബേണ്‍സ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍.
ഏകദിനത്തില്‍ 669 റണ്‍സും ടി20യില്‍ 662 റണ്‍സും നേടിയാണ് സ്മൃതി മന്ഥാന ലീഡിംഗ് വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. വനിത സൂപ്പര്‍ ലീഗിലും മികച്ച് ഫോമിലാണ് താരം കളിച്ചത്.
2018ലെ ടി20 താരമായി വിസ്ഡന്‍ തിരഞ്ഞെടുത്തത് റഷീദ് ഖാനെയാണ്. 2018 ഐപിഎലില്‍ 21 വിക്കറ്റുകള്‍ നേടിയ താരം 22 വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് വേണ്ടി കഴിഞ്ഞ വര്‍ഷം നേടിയത്.