ഈ ടീമിൽ വളരെ അധികം അഭിമാനം, ഇംഗ്ലണ്ടിനെ പുറത്താക്കുവാന്‍ 60 ഓവറിൽ സാധിക്കുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു – വിരാട് കോഹ്‍ലി

Sports Correspondent

ഇന്ത്യയുടെ ഈ ടീമിൽ താന്‍ വളരെ അധികം അഭിമാനം കൊള്ളുന്നുവെന്ന് പറ‍ഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇന്ത്യന്‍ ടീം തങ്ങളുടെ പദ്ധതികളിൽ ഉറച്ച് നിന്നുവെന്നും മത്സരത്തിന്റെ ആദ്യത്തെ ദിവസം ആയിരുന്നു ഏറ്റവും പ്രയാസകരമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

60 ഓവറിൽ ഇംഗ്ലണ്ടിനെ പുറത്താക്കുവാന്‍ സാധിക്കുമെന്നൊരു ചിന്ത ടീമിലുണ്ടായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിലെ ഫീൽഡിലെ സംഭവങ്ങള്‍ ഇന്ത്യന്‍ ടീമിന് പുത്തനുണര്‍വ് നല്‍കിയെന്നും കോഹ്‍ലി പറഞ്ഞു.

ബുംറ-ഷമി ഷോ ഒരു സ്റ്റാന്‍ഡിംഗ് ഓവേഷന്‍ അര്‍ഹിക്കുന്ന പ്രകടനം ആയിരുന്നുവെന്നും അതിനാലാണ് ടീം ഒന്നടങ്കം അവര്‍ക്കായി അണിനിരന്നതെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു.