ബെൻ ഡേവിസ് ഷെഫീൽഡിൽ ലോണിൽ കളിക്കും

20210817 002213

കഴിഞ്ഞ സീസണിൽ ലിവർപൂൾ സൈൻ ചെയ്ത സെന്റർ ബാക്കായ ബെൻ ഡേവിസ് ലോണിൽ പോകും. താരം ചാമ്പ്യൻഷിപ്പിൽ ഷെഫീൽഡ് യുണൈറ്റഡിന് വേണ്ടിയാകും കളിക്കുക. സീസൺ അവസാനം വരെയുള്ള കരാറിലാണ് താരം ലോണിൽ പോകുന്നത്. കഴിഞ്ഞ സീസണിൽ ലിവർപൂൾ പരിക്ക് കാരണം കഷ്ടപ്പെട്ടപ്പോൾ ആയിരുന്നു ബെൻ ഡേവിസിനെ സൈം ചെയ്തത്. പക്ഷെ ലിവർപൂളിൽ കാര്യമായി തിളങ്ങാൻ താരത്തിനായിരുന്നില്ല. പുതിയ സീസണിൽ ലിവർപൂൾ ഡിഫൻസിലെ പ്രധാന താരങ്ങൾ ഒക്കെ തിരിച്ചു വന്നതും കൊനാറ്റെ പുതുതായി ടീമിൽ എത്തിയതും ബെൻ ഡേവിസിന് തിരിച്ചടിയായി. ഇതാണ് താരം ലോണിൽ പോകേണ്ട അവസ്ഥയിൽ എത്തിച്ചത്. ഷെഫീൽഡിനെ തിരികെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ സഹായിക്കുക ആകും ബെൻ ഡേവിസിന്റെ പുതിയ ക്ലബിലെ ദൗത്യം.

Previous articleലോര്‍ഡ്സിൽ ഇന്ത്യയുടെ ആവേശകരമായ വിജയം, ബട്‍ലറെ വീഴ്ത്തി സിറാജ്
Next articleഈ ടീമിൽ വളരെ അധികം അഭിമാനം, ഇംഗ്ലണ്ടിനെ പുറത്താക്കുവാന്‍ 60 ഓവറിൽ സാധിക്കുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു – വിരാട് കോഹ്‍ലി