പതിനായിരം ഏകദിന റണ്‍സ് തികച്ച് വിരാട് കോഹ‍്‍ലി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിനത്തില്‍ വേഗതയേറിയ 10000 റണ്‍സ് തികച്ച് വിരാട് കോഹ്‍ലി. ഈ നേട്ടം കൊയ്യുന്ന വേഗതയേറിയ താരം കൂടിയാണ് വിരാട് കോഹ്‍ലി. വിന്‍ഡീസിനെതിരെയുള്ള ഇന്നിംഗ്സില്‍ 81 റണ്‍സ് നേടിയപ്പോളാണ് വിരാടിന്റെ ചരിത്ര മുഹൂര്‍ത്തം പിറന്നത്. ആഷ്‍ലി നഴ്സിന്റെ ഓവറില്‍ മൂന്നാമത്തെ പന്ത് സിംഗിള്‍ നേടിയാണ് കോഹ്‍ലി ഈ നേട്ടം കൊയ്തത്.

205 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 259 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്. 10813 പന്തുകളില്‍ നിന്ന് ഈ നേട്ടം കുറിച്ചത് വഴി കോഹ്‍ലി സനത് ജയസൂര്യയുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു. 11296 പന്തുകളില്‍ നിന്നാണ് ജയസൂര്യ തന്റെ പതിനായിരം ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയത്.