5 ലക്ഷവും 5 വര്‍ഷവും കടന്ന് വിരാട് ഗ്യാംഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

5 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2012 നവംബര്‍ മൂന്നിനാണ് വിരാട് ഗ്യാംഗ് ആരംഭിക്കുന്നത്. വിരാട് കോഹ്‍ലിയുടെ പേരിലുള്ള ട്വിറ്ററിലെ ഒരു ഹാന്‍ഡില്‍ അന്നാണ് പിറവി കൊള്ളുന്നത് – വിരാട് ഗ്യാംഗ് (https://twitter.com/ViratGang). വിരാട് ഗ്യാംഗ് ഇന്ത്യയുടെ നായകനായ വിരാട് കോഹ്‍ലിയുടെ പേരിലുള്ള ഒരു ഫാന്‍ ക്ലബ്ബ് ആണ്. ഈ ഫാന്‍ ക്ലബ്ബിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു മലയാളി ആണെന്നത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.

പാലക്കാട് സ്വദേശി ദിലീപ് കെഎം ആണ് ഈ ഫാന്‍ ക്ലബ്ബിനു പിന്നില്‍. കോയമ്പത്തൂരില്‍ ഒരു എംഎന്‍സിയില്‍ സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്ത് വരുന്ന ദിലീപ് 2012ല്‍ ആണ് ഈ അക്കൗണ്ടിനു ജന്മം നല്‍കുന്നത്. 2017ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ക്രിയേറ്റീവ് ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് നിലവില്‍ ഐഎസ്എലിലെ ഒരു ടീമിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ പിന്നണിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വിരാട് കോഹ്‍ലി ദിലീപിനു നല്‍കിയ ഓട്ടോഗ്രാഫ്

ദിലീപിനൊപ്പം അഡ്മിന്‍ സ്ഥാനത്ത് പ്രവര്‍ത്തിച്ച് വരുന്നത് ഒരു മുംബൈ സ്വദേശിയാണ്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വരുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംരംഭമായ ഡിജിട്രഫിള്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് LLP യുടെ സൃഷ്ടാവും സിഇഒയുമായ പ്രഥമേഷ് അവാചാരേയാണ് ദിലീപിനു കൂട്ടായി പ്രവര്‍ത്തിച്ച് വരുന്നത്. പ്രഥമേഷ് മികച്ചൊരു പെന്‍സില്‍ സ്കെച്ച് ആര്‍ടിസ്റ്റും, ബ്ലോഗറും, എഴുതുക്കാരനും, സോഷ്യല്‍ മീഡിയ ഇവാന്‍ജലിസ്റ്റുമാണ്.

പ്രഥമേഷ് താന്‍ വരച്ച വിരാട് കോഹ്‍ലിയുടെ പെന്‍സില്‍ സ്കെച്ചുമായി

2016 നവംബര്‍ 5നു തന്റെ പിറന്നാള്‍ ദിവസം വിരാടിന്റെ ഫോളോ ബാക്ക് ലഭിക്കുവാനുള്ള ഭാഗ്യം വിരാട് ഗ്യാംഗിനുണ്ടായി. വിരാട് കോഹ്ലി ഫോളോ ചെയ്യുന്ന വളരെ ചുരുക്കം(51 പേരെയാണ് വിരാട് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്) അക്കൗണ്ടുകളില്‍ ഒന്നായി മാറിയതിന്റെ സന്തോഷം ഫാന്‍പോര്‍ട്ടുമായി സംസാരിക്കവേ ദിലീപിന്റെയും പ്രഥമേഷിന്റെയും വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വെറുതേ ഒരു അക്കൗണ്ടുണ്ടാക്കി ട്വീറ്റ് ചെയ്ത് നടക്കുക മാത്രമല്ല ഈ ഫാന്‍ ക്ലബ്ബ് ചെയ്യുന്നത്. വിരാടിന്റെ വിവിധ ടീമുകളും ബ്രാന്‍ഡുകളുമായി സഹകരിച്ച് സമൂഹത്തിനു മെച്ചമുണ്ടാവുന്ന പല പ്രവൃത്തികളിലും വിരാട് ഗ്യാംഗ് പങ്കെടുക്കുന്നുണ്ട്. ആര്‍സിബിയുടെ ഗോ ഗ്രീന്‍ സംരംഭത്തിന്റെ ഭാഗമായി വിരാട് കോഹ്‍ലി ആരാധകരെ പങ്കെടുപ്പിച്ച് കൊണ്ട് 50 വൃക്ഷ തൈ നട്ടുകൊണ്ടാണ് വിരാട് ഗ്യാംഗ് ആഘോഷിക്കുകയുണ്ടായി.

അടുത്ത ഐപിഎല്‍ സീസണില്‍ ആര്‍സിബിയെക്കുറിച്ച് ഒരു കോമിക് സ്പോര്‍ട്സ് ബുക്ക് പുറത്തിറക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിരാട് ഗ്യാംഗിന്റെ പിന്നണി പ്രവര്‍ത്തകര്‍. ബോള്‍ഡ് ബ്രിഗേഡ് ആര്‍സിബി ഫാന്‍ കമ്മ്യൂണിറ്റിയ്ക്ക് (https://twitter.com/BoldBrigade & https://www.instagram.com/boldbrigade/) തുടക്കം കുറിച്ചതിനു പിന്നിലും വിരാട് ഗ്യാംഗ് ആണ്. ആരംഭിച്ച് ഒരു മാസത്തിനകം ഇന്‍സ്ട്രാഗ്രാമില്‍ 20000 പിന്തുടര്‍ച്ചക്കാരും ട്വിറ്ററില്‍ 4000ത്തോളം ആളുകളുമാണ് ബോള്‍ഡ് ബ്രിഗേഡിനെ പിന്തുടരുന്നത്.

ആര്‍സിബിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വിരാട് ഗ്യാംഗിലെ അംഗങ്ങള്‍ക്ക് മികച്ച ഓഫറുകളില്‍ ആര്‍സിബിയുടെ മെര്‍ക്കന്‍ഡൈസും ഉല്പന്നങ്ങളും ലഭിക്കുന്നുമുണ്ട്. #VGVK18FC4Society movement വഴി അംഗങ്ങളില്‍ നിന്നുള്ള പിന്തുണയോട് കൂടി സമൂഹത്തിലെ അശരണര്‍ക്ക് വേണ്ടത്ര സഹായം എത്തിക്കുവാനുള്ള എളിയ ശ്രമവും ഫാന്‍ ക്ലബ്ബ് നടത്തി വരുകയാണ്.

ഭാവിയില്‍ വിരാട് കോഹ്‍ലിയുടെ ഒരു ഫാന്‍ മാസിക പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍ ക്ലബ്ബ്. പൂര്‍ണ്ണമായും അതിന്റെ രൂപകല്പന അംഗങ്ങള്‍ തന്നെയാവും നടത്തുക. ഇതില്‍ നിന്നുള്ള വരുമാനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാനുമാണ് തീരുമാനം.

Article by RCB: https://www.royalchallengers.com/blog/yet-another-green-step-planet-6219

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial