കേരള ബ്ലാസ്റ്റേഴ്സിന്റെ ചുവടുകൾ പിറകോട്ട് ആണെന്ന് പരിശീലകൻ നെലോ വിൻഗാഡ. ഇന്ന് ബെംഗളൂരു എഫ് സിക്കെതിരെ ഇറങ്ങും മുമ്പാണ് വിൻഗാഡ കേരള ബ്ലാസ്റ്റേഴ്സിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചത്. തന്റെ ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ മികച്ച പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകോട്ടേക്ക് പോയി. അങ്ങനെ സംഭവിക്കാൻ പാടില്ല എന്നും വിൻഗാഡ പറഞ്ഞു.
തങ്ങൾ സുഹൃത്തുക്കളുടെ ഒരു കൂട്ടം ആണെന്ന പോലെ ഫുട്ബോൾ കളിക്കാൻ ഇറങ്ങരുത്. അങ്ങനെ ആണെങ്കിൽ വിജയവും പരാജയവും ഒന്നും പ്രശ്നമില്ല. കളിക്കാൻ ഇറങ്ങുമ്പോൾ തങ്ങൾ ഒരു നാടിനു വേണ്ടി ഇറങ്ങുന്നത് ആണെന്ന ബോധ്യം വേണം. നാടിന്റെ അഭിമാനം കാത്തു സൂക്ഷിക്കേണ്ടതുണ്ട് എന്നും വിൻഗാഡ പറഞ്ഞു.
ഇന്ന് പരിക്ക് കാരണം ടീമിൽ മാറ്റം വരുത്തേണ്ടി വരും എന്നും മൂന്നോളം താരങ്ങൾക്ക് പരിക്ക് ഉണ്ടെന്നും വിൻഗാഡ പറഞ്ഞു.